മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്ററിലെ ഏറ്റവും വലുതും ഏറ്റവും അധികം കുട്ടികൾ പഠിക്കുന്നതുമായ പഠനകേന്ദ്രമാണ്
സഗയ്യയിൽ പ്രവർത്തിക്കുന്ന
ബഹ്റൈൻ കേരളീയ സമാജം മലയാളം പാഠശാല. മലയാളം മിഷൻ്റെ ഇന്ത്യയ്ക്കു പുറത്തെ ആദ്യ പഠനകേന്ദ്രവുമാണിത്.
ഇവിടെ 40 വർഷത്തോളമായി നടന്നിരുന്ന മലയാളം ക്ലാസ്സുകൾ 2011 മുതൽ മലയാളം മിഷൻ പാഠ്യപദ്ധതി യിലേക്ക് മാറുകയായിരുന്നു.എല്ലാ ആഴ്ചകളിലും തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന മലയാളം ക്ലാസ്സുകളിൽ ആയിരത്തിലധികം കുട്ടികൾ മാതൃഭാഷാ പഠനം നടത്തുന്നു.
ഒരേ സമയം ഇത്രയധികം കുട്ടികൾ ഒന്നിച്ച് മാതൃഭാഷ പഠനത്തിനെത്തുന്ന മലയാളം മിഷൻ്റെ ഏക പഠന കേന്ദ്രമാണിത്.
മുപ്പതോളം അദ്ധ്യാപകരും അത്രതത്തെ ഭാഷാ പ്രവർത്തകരും
ഈ പഠനകേന്ദ്രത്തിൽ സേവനമനുഷ്ഠിക്കുന്നു.
മലയാളം മിഷൻ്റെ വിദേശ രാജ്യത്തുള്ള പഠനകേന്ദ്രങ്ങളിൽ, കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ, നീലക്കുറിഞ്ഞി എന്നീ എല്ലാ കോഴ്സുകളും പൂർത്തിയാക്കിയ പഠിതാക്കളുള്ള ഏക പഠനകേന്ദ്രവ്യമാണിത്.
പഠനകേന്ദ്രത്തെ സംബന്ധിച്ച വിവരങ്ങൾക്ക് :
ഓഫീസ് : 17251878
ബിജു.എം.സതീഷ് – 36045442,
രജിത അനി – 3804 4694,
ഫിറോസ് തിരുവത്ര – 3336 9895
bksamajam@gmail.com
വിലാസം: Bldg:32, Road 2801, Block 328, Road 2801, Segaya.
വെസ്റ്റ് റിഫയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്‌സ് സോഷ്യൽ അസോസിയേഷൻ എന്ന സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന പഠനകേന്ദ്രമാണ് ദിശ മലയാളം പാഠശാല. കണിക്കൊന്ന സൂര്യകാന്തി എന്നീ കോഴ്സുകളിൽ പഠനം നടക്കുന്നു.
സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവസോഷ്യൽ സൊസൈറ്റി എന്ന സംഘടനയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന പാഠശാലയാണ് ജി.എസ്.എസ് മലയാളം പാഠശാല. 2013 മുതൽ ആരംഭിച്ച മലയാളം പാഠശാല 2018 മുതൽ മലയാളം മിഷൻ പാഠ്യപദ്ധതിയിലേക്ക് മാറി.
അഡ്മിഷനുമായി ബന്ധപ്പെട്ട് വിളിക്കേണ്ട നമ്പർ: അജിത് പ്രസാദ് – 39613858
ദേവദത്തൻ – 36050062
വിലാസം: Villa Number 28., Road 5637, Avenue 356, Kanoo Garden
Tel :17275111
Email :gurudevasocial2005@gmail.com
Location : Gurudeva Social Society