മലയാളം മിഷൻ ബഹ്റൈൻ ചാപ്റ്റർ | Malayalam Mission Bahrain Chapter

മലയാളം നമ്മുടെ മാതൃ ഭാഷ

ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നാകെ ഇണക്കിച്ചേർക്കുന്ന കണ്ണിയാണ് മലയാള ഭാഷ. സാംസ്കാരികവും മതപരവും ജാതീയവും ലിംഗപരവുമായ വ്യത്യാസങ്ങൾക്കിടയിലും കേരള ജനതയെ ഒന്നിച്ചുനിർത്തുന്ന സാംസ്കാരിക മണ്ഡലമാണ് നമ്മുടെ മാതൃഭാഷ. മലയാളിയുടെ പൊതു സംസ്കാരവും നമ്മുടെ ഭാഷ തന്നെയാണ്.

പാഠ്യപദ്ധതി

കേരളത്തിന്റെ നവോത്ഥാന പാരമ്പര്യം, സാംസ്കാരിക തനിമ, നൂതനമായ ഭാഷാ പഠന കാഴ്ചപ്പാടുകൾ, ഭാഷയെക്കുറിച്ചും ഭാഷ ആർജ്ജനത്തെക്കുറിച്ചുള്ള ആധുനിക നിലപാടുകൾ, പഠനത്തെക്കുറിച്ചും പഠനപ്രക്രിയയെക്കുറിച്ചുള്ള ദാർശനികവും മനശാസ്ത്രപരവുമായ കണ്ടെത്തലുകൾ, മൂല്യ നിർണയത്തെ ക്കുറിച്ചുള്ള പുതിയ ആശയങ്ങൾ എന്നിവയെല്ലാം ആഴത്തിൽ പഠനവിധേയമാക്കിയ ശേഷം ആവിഷ്കരിച്ചിട്ടുള്ള പാഠ്യപദ്ധതി പ്രകാരമാണ് കോഴ്സുകൾ വിഭാവനം ചെയ്തിട്ടുള്ളത്.

മലയാളം മിഷൻ കോഴ്‌സുകൾ

മലയാള ഭാഷാപഠനത്തിനായി നിലവിൽ നാല് കോഴ്‌സുകളാണ് മലയാളം മിഷൻ നടത്തുന്നത്. മലയാളം മിഷന്റെ പ്രാഥമിക കോഴ്സാണ് കണിക്കൊന്ന. 6 വയസ്സ് പൂർത്തിയായ ആർക്കും ഈ സർട്ടിഫിക്കേറ്റ് കോഴ്‌സിനു (2 വർഷം) ചേരാം. തുടർന്ന് ഡിപ്ലോമ – സൂര്യകാന്തി(2 വർഷം), ഹയർ ഡിപ്ലോമ – ആമ്പൽ (3 വർഷം), സീനിയർ ഹയർ ഡിപ്ലോമ – നീലക്കുറിഞ്ഞി (3 വർഷം) ക്രമാനുക്രമം കോഴ്സ് ചെയ്യാവുന്നതാണ്. പഠിതാവിൻ്റെ ഭാഷാ പ്രാവീണ്യത്തിൻ്റെയും പ്രായത്തിൻ്റെയും അടിസ്ഥാനത്തിൽ നടത്തുന്ന സമാന്തര പ്രവേശനത്തിലൂടെ സീനിയർ ഹയർ ഡിപ്ലോമ കോഴ്സായ നീലക്കുറിഞ്ഞി വരെ ഘട്ടങ്ങളിലേക്ക് നേരിട്ട് പ്രവേശനം നേടുവാനും പഠിതാവിനു കഴിയും. ഈ കോഴ്‌സുകൾ പൂർത്തീകരിക്കുമ്പോൾ പത്താംക്ലാസിന്‌ തത്തുല്യമായ നിലവാരത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്തിച്ചേരുവാൻ സാധിക്കും

മലയാളം മിഷൻ ചാപ്റ്റർ ഭരണ സമിതി

പി.വി.രാധാകൃഷ്ണപിള്ള
പ്രസിഡൻ്റ്
എം.പി.രഘു
വൈസ് പ്രസിഡൻ്റ്
ബിജു.എം.സതീഷ്
സെക്രട്ടറി
രജിത അനി
ജോയിൻ്റ് സെക്രട്ടറി
സോമൻ ബേബി
ഉപദേശക സമിതി ചെയർമാൻ